2008, നവംബർ 15, ശനിയാഴ്‌ച

അലോപ്പതിയും ആയുർവേദവും ധാരണകളും തെറ്റിധാരണകളും

(സുകുമാരൻ മാസ്റ്ററെ ഉദ്ദേശിച്ചാണ് ഈ പോസ്റ്റ് ..ഒരു കമ്മന്റ് ആയി ഇടുന്നതിനു പകരം പോസ്റ്റുന്നു എന്നേ യുള്ളൂ)
മാഷെ ,
ഇങനെ ഒരു പോസ്റ്റ് ഇടണം എന്നു വിചാരിക്കുന്നത് ഏറെ ആയെങ്കിലും ഇപ്പോഴാണ് സാധിക്കുന്നത്. മാഷിന്റെ പോസ്റ്റുകൾ വായിക്കാറുണ്ട്.. അതിൽ ഏറെയും ഊൾക്കൊള്ളാൻ ശ്രമിക്കാറും ഉണ്ട്.. അതുകൊണ്ട് തന്നെ മാഷിന്റെ പല ചിന്തകളും പൂർണ്ണ മനസ്സോടെ അംഗീകരിച്ചിട്ടും ഉണ്ട്..എന്നാൽ ഈ അടുത്ത കാലത്ത് സൂരജിന്റെ ഒരു പോസ്റ്റ് വായിക്കാനിടയായി..അതിൽ മാഷിന്റെ കമ്മന്റ് കണ്ടു..പിന്നീടാണ് ആരോഗ്യത്തെ കുറിച്ചും ആയുർവേദത്തെ കുറിച്ചുമെല്ലാം ബൂലോകത്ത് നടന്ന ഒച്ചപാടുകളെ കുറിച്ചു അറിയുന്നത്.. അതിൽ ഒരു പ്രധാന ഭാഗം അങ് ഏറ്റെടുക്കുകയും ഉണ്ടായിട്ടുണ്ടല്ലോ.. ഇനി ഞാൻ കാര്യത്തിലേക്ക് കടക്കാം.. വളരെ സമാധാനത്തോടെ ഉള്ള ഒരു ചർച്ച യാണ് എന്റെ ഉദ്ദേശശ്യം ഒരു രീതീയിലും ഉള്ള ഒച്ചപാടുകൾ ഉണ്ടാക്കാതെ വാദിക്കാനോ ജയിക്കാനോ അല്ലാതെ , ചില ചിന്താഗതികൾ പങ്കു വെക്കാൻ ശ്രമിക്കുന്നു .. വളരെ ഗൌരവ മേറിയ ഒരു കാര്യം ആണ് ഇതു എന്ന് അറിയുന്നതു കൊണ്ട് തന്നെ മാഷിന്റെ എല്ലാ സഹകരണവും പ്രതീക്ഷിക്കുന്നു..

മാഷിന്റെ പോസ്റ്റിലെ ചില ഭാഗങൾ ഇവിടെ സൂചിപ്പിക്കട്ടെ

ശരീരത്തിന്റെ സ്വാഭാവികപ്രതിരോധം കൊണ്ട് രോഗങ്ങളെ അതിജീവിച്ചര്‍ രക്ഷപ്പെട്ടു , അല്ലാത്തവര്‍ രോഗങ്ങള്‍ക്കടിമപ്പെട്ട് മരണപ്പെട്ടിട്ടുണ്ടാവണം . ശരീരം തന്നെ രോഗങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ പര്യാപ്തമായ ഒരു സംവിധാനമാണ് . പിന്നെ ശരീരത്തിന് തോല്‍പ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ ചികിത്സ വേണ്ടി വരുന്നു .

എനിക്ക് എന്റെ ശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നല്ല വണ്ണം അറിയാം . എന്റെ ശരീരത്തെ ബാധിക്കുന്ന രോഗത്തിന് ആവശ്യമായ ചികിത്സ മോഡേണ്‍ മെഡിസിനില്‍ ഇന്ന് ലഭ്യമാണ് . അഥവാ മോഡേണ്‍ മെഡിസിനില്‍ ലഭ്യമല്ലെങ്കില്‍ മറ്റെവിടെയും എനിക്ക് ലഭ്യവുമല്ല .

എന്റെ ചോദ്യം ഇതാണ് ഇന്ന് യഥാർത്ത ത്തിൽ നാം നെരിടുന്ന ആരോഗ്യ പ്രസ്നം എന്താണ്..?? മോഡേൺ മെഡിസിൻ എന്ന പേരിൽ നമ്മൾ കഴിക്കുന്ന മരുന്നുകൾ നമ്മളെ മാറാ രോഗികളാക്കി തീർ ക്കുന്നു എന്നു ഞാൻ പറഞാൽ അങു എങിനെ പ്രതികരിക്കും? ലാബോറട്ടറികളിൽ രക്തത്തിലെ രോഗാണുക്കളെ തിരിച്ചറിഞു രോഗത്തെ സ്ഥിരികരിക്കുന്നു എന്ന് അങു പറയുംബോൾ രക്തത്തിലെ രോഗാണുക്കളെ തിരിച്ചറിഞലല രോഗനിർണ്ണയം നടത്ത പെടുന്നത് എന്ന് പറഞാൽ എങിനെ പ്രതികരിക്കും?

2 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

പ്രിയ സുഹൃത്തെ , എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും അവിടെ അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയും സ്നേഹവും ആദ്യമായി അറിയിക്കട്ടെ !

തര്‍ക്കങ്ങളും വിവാദങ്ങളും കൊണ്ട് ശബ്ദമുഖരിതമായ ഒരു ലോകത്തിലാണ് നമ്മള്‍ ജീവിയ്ക്കുന്നത് . അത് മാറാനൊന്നും പോകുന്നില്ല. പലപ്പോഴും പരസ്പരം മനസ്സിലാക്കാന്‍ കഴിയാത്തത് കൊണ്ടാണ് തര്‍ക്കങ്ങള്‍ നീണ്ടു പോകുന്നത് . മുന്‍‌ധാരണകളില്‍ ഉറച്ച് നിന്ന് സംസാരിക്കുന്നതും മറ്റൊരു കാരണം.

ബ്ലോഗില്‍ എന്റെ പല നിലപാടുകളും കോലാഹലങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ ഒന്നായിരുന്നു, സ്വന്തം പേര്‍ വെളിപ്പെടുത്തി സ്വന്തമായ ഐഡന്റിറ്റിയില്‍ ബ്ലോഗ് ചെയ്യണം എന്നത്. എന്റെ ഒരു അഭിപ്രായം മാത്രമായിരുന്നു അത് ,അടിച്ചേല്‍പ്പിക്കലായിരുന്നില്ല. ആര്‍ക്കും അങ്ങനെ ഒന്നും അടിച്ചേല്‍പ്പിക്കാന്‍ പറ്റില്ലല്ലൊ.

ഇനി ആരോഗ്യപ്രശ്നങ്ങളെ പറ്റി പറഞ്ഞാല്‍ , ചികിത്സയുടെ മെത്തേഡ് , തികച്ചും ശാസ്ത്രീയമായത് മോഡേണ്‍ മെഡിസിന്‍ ആയത് കൊണ്ട് അത് മാത്രമാണ് ശരിയെന്നും ബാക്കിയെല്ലാം ശരീരത്തിന്റെ അന്തരീകവും ബാഹ്യവുമൊക്കെയായ പ്രവര്‍ത്തനങ്ങളും ഘടനകളും തിരിച്ചറിയാന്‍ കഴിയാത്ത കാലത്ത് ഉപരിപ്ലവമായ നിരീക്ഷണങ്ങളുടെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കപ്പെട്ടതിനാല്‍ കാലഹരണപ്പെട്ടതാണെന്നും പറയാനാണ് ശ്രമിച്ചത്. മരുന്നുകളുടെ നിര്‍മ്മാണം നടത്തുന്നതും ചികിത്സ നടത്തുന്നതുമൊന്നും ശാസ്ത്രജ്ഞന്മാരല്ല,മരുന്ന് കമ്പനികളും ഡോക്ടര്‍മാരുമാണ്. അവരുടെ തകരാറുകള്‍ മോഡേണ്‍ മെഡിസിന്റെ തകരാറല്ല. ഇന്ന് തന്നെ മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്ന മരുന്നുകളില്‍ ധാരാളം വ്യാജനും ഗുണനിലവാരം കുറഞ്ഞതുമുണ്ട്. പക്ഷെ സൂക്ഷ്മാണു ബാധയാല്‍ രോഗാതുരനായ രോഗിയ്ക്ക് ആന്റിബയോട്ടിക്ക് മരുന്ന് തന്നെ വേണം. ആന്റി ബയോട്ടിക്ക് ഔഷധങ്ങള്‍ കണ്ടുപിടിക്കുന്നേടത്ത് ശാസ്ത്രത്തിന്റെ ജോലി തീരുന്നു. ആ ആന്റിബയോട്ടിക്ക്, ജീവന്‍രക്ഷാമരുന്നാണ്. ശരിയായ മരുന്നാണ് കമ്പനികള്‍ നിര്‍മ്മിക്കുന്നത് എന്നും ശരിയായാണ് ഡോക്ടര്‍ രോഗനിര്‍ണ്ണയം നടത്തുന്നത് എന്നും ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാറുകളാണ്. അതില്‍ മോഡേണ്‍ മെഡിസിന്‍ എന്ന ശാസ്ത്രശാഖയ്ക്ക് റോള്‍ ഒന്നുമില്ല. ഇത്രയും കാര്യങ്ങളാണ് ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം . ഓരോ വ്യക്തിയും സമയം കിട്ടുമ്പോള്‍ സയന്‍സ് വിഷയങ്ങള്‍ മുന്‍‌വിധിയില്ലാതെ വായിച്ച് ഗ്രഹിക്കണമെന്നും എനിക്കഭിപ്രായമുണ്ടായിരുന്നു.

ഇനിയും കാണാമല്ലോ....
ആശംസകളോടെ,